മധ്യ ഗസ്സ നഗരമായ ദൈര് അല്‍ ബലാഹില്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന ടെന്റിന് മേല്‍ ഇസ്രായേല്‍ സൈന്യം ബോംബിട്ടതിനെതുടര്ന്നാണ് മാതാവും രണ്ട് കുട്ടികളും ബന്ധുവും കൊല്ലപ്പെട്ടതെന്ന് അല്‍ അഖ്സ ആശുപത്രി അറിയിച്ചു. വടക്കന്‍ ഗസ്സയിലെ ജബാലിയ മേഖലയില്‍ വ്യോമാക്രമണത്തില്‍ രണ്ട് സ്ത്രീകളും ഒരു കുട്ടിയും അടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം പറഞ്ഞു.
നുസൈറത്തിലുണ്ടായ വ്യോമാക്രമണത്തില്‍ ഗസ്സയുടെ സിവില്‍ എമര്‍ജന്‍സി സര്‍വിസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന് അഷ്റഫ് അബു നാറും അദ്ദേഹത്തിന്റെ ഭാര്യയും കൊല്ലപ്പെട്ടതായും ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. മുന്നറിയിപ്പുകളിലൂടെയും കര, വ്യോമാക്രമങ്ങളിലൂടെയും ഫലസ്തീനികളെ കുടിയൊഴിപ്പിച്ച് ഗസ്സ മുനമ്പിന്റെ 77 ശതമാനം ഭൂപ്രദേശം ഇസ്രായേല്‍ സൈന്യം പിടിച്ചെടുത്തതായി സര്‍ക്കാര്‍ മീഡിയ ഓഫിസ് പുറത്തിറക്കിയ പ്രത്യേക പ്രസ്താവനയില്‍ അറിയിച്ചു.

Comments: